Posted On
date_range Updated On
date_range കശ്മീരിൽ ഗവർണറുടെ ജോലി വൈൻ കുടിയും ഗോൾഫ് കളിയുമെന്ന് ഗോവ ഗവർണർ
പനാജി: ജമ്മുകശ്മീരിൽ ഗവർണർമാർ വൈൻ കുടിക്കുകയും ഗോൾഫ് കളിക്കുകയുമാണ് സാധാരണ ചെയ്യാറെന്ന് മുൻ കശ്മീർ ഗവർണറും നിലവിലെ ഗോവ ഗവർണർ സത്യപാൽ മാലിക്. രാജ്യത്തെ ഗവർണർമാർക്ക് കാര്യമായ ജോലിയൊന്നും ചെയ്യാനില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു. ഗോവയിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാലിക്.
“ഗവർണർക്ക് ഒരു ജോലിയുമില്ല. കശ്മീരിൽ ഗവർണറാവുന്ന ഒരാൾ സാധാരണയായി വൈൻ കുടിക്കുകയും ഗോൾഫ് കളിക്കുകയും ചെയ്യാറാണ് പതിവ്. മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാർ ഏതെങ്കിലും തർക്കത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. ” മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.