Posted On
date_range Updated On
date_range ഗുണ്ടാനേതാവ് സന്തോഷ് ഝാ കോടതിയിൽ വെടിയേറ്റ് മരിച്ചു
പട്ന: ബീഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്തോഷ് ഝാ കോടതിയിൽ വെടിയേറ്റ് മരിച്ചു. ബീഹാറിലെ ദാർബംഗയിലെ രണ്ട് എൻജിനീയർമാരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന സന്തോഷ് ഝാ പൊലീസുകാർക്കൊപ്പം കോടതിയിലെത്തിയപ്പോൾ അജ്ഞാതൻ വെടിയുതിർത്തിരിക്കുകയായിരുന്നു.
സന്തോഷ് ഝായും മറ്റൊരു ഗുണ്ടാനേതാവായ മുകേഷ് പതകും ബീഹാറിലെ മിഥില മേഖലയിൽ നിരന്തരം പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കൊലപാതകം, തട്ടിെകാണ്ട് പോകൽ, തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സന്തോഷ് ഝാ.
2015 ഡിസംബർ 26നാണ് ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് ജീവനക്കാരെല ഇയാൾ കൊലപ്പെടുത്തിയത്. ഏകദേശം 40 അംഗങ്ങളാണ് സന്തോഷ് ഝായുടെ സംഘത്തിലുള്ളത്. മാവോയിസ്റ്റുകളുമായും സന്തോഷ് ഝാക്ക് ബന്ധമുണ്ടായിരുന്നതായി വാർത്തയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.