Posted On
date_range Updated On
date_range പാക് ചാരവൃത്തി: ഡി.ആർ.ഡി.ഒ ഗെസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ
ജയ്പുർ: പാക് ചാരവൃത്തി സംശയിച്ച് രാജസ്ഥാനിലെ ജയ്സാൽമീറിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഗെസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്രപ്രസാദിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ്. ജയ്സാൽമീറിലെ പൊക്റാൻ ഫയറിങ് റേഞ്ചിൽ ഡി.ആർ.ഡി.ഒ മിസൈലുകളുടെയും ആയുധങ്ങളുടെയും പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരും ഉദ്യോഗസ്ഥരുമാണ് ഗെസ്റ്റ് ഹൗസിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.