ന്യൂഡൽഹി: ഋഷഭ് പന്തിനെ തനിക്ക് അറിയില്ലായിരുന്നുവെന്ന് ക്രിക്കറ്ററെ അപകടസ്ഥലത്തു നിന്ന് രക്ഷിച്ച ബസ് ഡ്രൈവർ. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുെ:ാണ്ട് അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നുമാണ് ബസ് ഡ്രൈവർ സുശീൽ മാൻ പറഞ്ഞത്.
ഉത്തരാഖണ്ഡിൽ പുലർച്ച ഡിവൈഡറിൽ ഇടിച്ച് തകർന്ന് കത്തിയ മെഴ്സിഡസ് എസ്.യു.വിയിൽ നിന്ന് ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ചത് ആ സമയം അവിടെ എത്തിയ ബസ് ഡ്രൈവറയിരുന്നു. അപകടത്തിൽ പെട്ടയാൾക്ക് ചികിത്സ ലഭ്യമാക്കാനായി ആംബുലൻസ് സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്നും ബസ് ഡ്രൈവർ പറഞ്ഞു.
‘എനിക്ക് എതിർ വശത്തു നിന്ന് അതിവേഗത്തിൽ എത്തിയ എസ്‍യു.വി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് ബസ് റോഡരികിൽ ഒതുക്കി. കാർ ബസിനടിയിലേക്ക് മറിയുമെന്ന് ഭയപ്പെട്ടു. ഡിവൈഡറിൽ ഇടിച്ച വാഹനം നിൽക്കുന്നതിന് മുമ്പ് പലതവണ മറിഞ്ഞിരുന്നു. കാറിന്റെ ഡ്രൈവർ (ഋഷഭ്) വിൻഡോക്ക് പകുതി പറത്തായിരുന്നു. ഞാൻ ക്രിക്കറ്റ് കാണാറില്ല. അതിനാൽ എനിക്ക് അദ്ദേഹതെത തിരിച്ചറിയാനായില്ല. എന്നാൽ എന്റെ ബസിലുള്ള മറ്റുള്ളവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു.
ക്രിക്കറ്ററാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി എന്നും അമ്മയെ വിളിച്ച് പറയുമോ എന്നും ചോദിച്ചു. ഋഷഭിനെ പുറത്തെത്തിച്ചശേഷം കാറിൽ മറ്റാരെങ്കിലുമുണ്ടോ എന്നാണ് പരിശോധിച്ചത്. ആരുമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ നീല ബാഗും 7000-8000 രൂപയും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് ആംബുലൻസിലേക്ക് കൈമാറി - സുശീൽ മാൻ പറഞ്ഞു.
ഋഷഭ് പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ന്യൂ ഇയറിനോടനുബന്ധിച്ച് കുടുംബത്തിന് സർപ്രൈസ് നൽകാനാണ് ഋഷഭ് പുലർച്ചെ തന്നെ വാഹനമോടിച്ചത്. അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.