ഞങ്ങൾ മസ്ജിദുകളിൽ ക്ഷേത്രങ്ങൾ പണിയില്ല; അമ്പലങ്ങൾ പുനർനിർമിക്കുകയാണ് ലക്ഷ്യം -ഉവൈസിക്ക് മറുപടിയുമായി ധീരേന്ദ്ര ശാസ്ത്രി

ഹൈദരാബാദ്: മസ്ജിദുകൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ആഹ്വാനത്തിന് മറുപടിയുമായി ബാഗേശ്വർ ധാമിലെ പീതാധീശ്വർ ധീരേന്ദ്ര ശാസ്ത്രി. ഉവൈസിയുടെ ഭയമാണ് ഇതിലുടെ പ്രകടമാകുന്നത്. ഞങ്ങൾക്ക് മസ്ജിദുകളിൽ ക്ഷേത്രങ്ങൾ പണിയാൻ താൽപര്യമില്ല. മറിച്ച് ക്ഷേത്രങ്ങൾ പുനർനിർമിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഭയം എപ്പോഴും നിലനിൽക്കട്ടെ.-എന്നാണ് ശാസ്ത്രി പറഞ്ഞത്.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം അടുത്തിരിക്കെ, ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പുതുവത്സര ദിനത്തിൽ ഉവൈസി മുസ്‍ലിം യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ മസ്ജിദുകൾ ജനവാസകേന്ദ്രമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 500 വർഷമായി വിശുദ്ധ ഖുർആൻ പാരായണം ചെയ്ത സ്ഥലം ഇപ്പോൾ തങ്ങളുടെ കൈയിലില്ലെന്നും ബാബരി മസ്ജിദിനെ പരാമർശിച്ച് ഉവൈസി പറഞ്ഞു.

'യുവാക്കളെ, നമുക്ക് നമ്മുടെ മസ്ജിദ് നഷ്ടപ്പെട്ടു. അവിടെ എന്താണ് ചെയ്യുന്നതെന്ന് നമ്മൾ കാണുന്നു.നിങ്ങളുടെ ഹൃദയം വേദനിക്കുന്നില്ലേ​​?'-എന്നായിരുന്നു ഭവാനി നഗറിൽനടന്ന പരിപാടിയിൽ ഉവൈസി പറഞ്ഞത്.

​''500 വർഷം നമ്മൾ ഖുർആൻ പാരായണം ചെയ്ത സ്ഥലം ഇന്ന് നമ്മുടെ കൈയിലില്ല. യുവാക്കളേ, സൺഹേരി മസ്ജിദ് (ഗോൾഡൻ മസ്ജിദ്) ഉള്ള മൂന്ന് നാല് പള്ളികളുടെ കാര്യത്തിൽ ഗൂഢാലോചന നടക്കുന്നത് നിങ്ങൾ കാണുന്നില്ലേ? ഡൽഹിയും ഉൾപ്പെട്ടിട്ടുണ്ടോ?വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ഞങ്ങൾ ഇന്ന് നമ്മുടെ സ്ഥാനം നേടിയിരിക്കുന്നു, നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. മുസ്‍ലിം യുവാക്കൾ ജാഗ്രതയോടെയും ഐക്യത്തോടെയും തുടരണം. ​''-ഉവൈസി തുടർന്നു.

നിങ്ങളുടെ പിന്തുണയും ശക്തിയും കാത്തുസൂക്ഷിക്കുക. പള്ളികൾ ജനവാസകേന്ദ്രമായി നിലനിർത്തുക. ഈ മസ്ജിദുകൾ നമ്മിൽ നിന്ന് അപഹരിക്കപ്പെട്ടേക്കാം. നാളത്തെ വൃദ്ധനാകാൻ പോകുന്ന ഇന്നത്തെ ചെറുപ്പക്കാരൻ തന്റെ കണ്ണുകളെ മുന്നിൽ നിർത്തി എങ്ങനെയെന്ന് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തന്നെയും കുടുംബത്തെയും നഗരത്തെയും അയൽപക്കത്തെയും സഹായിക്കാൻ കഴിയും, ഐക്യം ഒരു ശക്തിയും അനുഗ്രഹവുമാണ്. -ഉവൈസി കൂട്ടിച്ചേർത്തു.

അതേസമയം ശ്രീരാമൻ രാഷ്ട്രീയ വിഷയമല്ലെന്ന് വാദിച്ച ശാസ്ത്രി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുന്നത് വിഡ്ഡിത്തമാണെന്നും സൂചിപ്പിച്ചു. ശ്രീരാമൻ രാഷ്ട്രീയത്തിന്റെ വിഷയമല്ലെന്ന് വാദിച്ച ശാസ്ത്രി, രാമക്ഷേത്ര വിഷയത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞു. രാമക്ഷേത്രം നിർമിക്കുന്നത് ജാതീയതക്ക് വേണ്ടിയല്ലെന്നും എല്ലാ രാമഭക്തരുടെയും വിശ്വാസത്തിനുവേണ്ടിയാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Don't want to build temples on masjids, but says Dhirendra Shastri counters Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.