തങ്ങളെ ദേശീയത പഠിപ്പിക്കരുതെന്ന്​ ബി.ജെ.പിയോട്​ ഉദ്ധവ്​ താക്കറെ

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ശിവസേന തലവൻ ഉദ്ധവ്​ താക്കറെ. തങ്ങളെ ദേശീയത പഠിപ്പിക്കരുതെന്ന്​ താക്കറെ ബി.ജെ.പിയോട്​  പറഞ്ഞു.

തങ്ങളെ ദേശീയത പഠിപ്പിക്കരുത്​. തങ്ങൾക്ക്​ ദേശീയത പഠിക്കാനുള്ള സമയമായിട്ടില്ലെന്നും ശിവസേനയുടെ ദസ്​റ റാലിയിൽ താക്കറെ പറഞ്ഞു. നോട്ട്​ പിൻവലിച്ചതിനെ അനുകൂലിക്കുന്നവരെ രാജ്യസ്​നേഹികളും എതിർക്കുന്നവരെ രാജ്യദ്രോഹികളുമാക്കി മാറ്റുകയാണ്​ ഇപ്പോൾ ചെയ്യുന്നതെന്ന്​ താക്കറെ കുറ്റപ്പെടുത്തി.

ജമ്മുകശ്​മീരിൽ പി.ഡി.പിയുമായി ബി.ജെ.പിക്ക്​ എന്ത്​ സൈദ്ധാന്തിക ബന്ധമാണ്​ ഉള്ളത്​. ജമ്മുവിന്​ പ്രത്യേകാധികാരം നൽകുന്ന നിയമം എന്ത്​ കൊണ്ട്​ റദ്ദ്​ ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വവാദം നിഷിദ്ധമായിരുന്ന കാലത്ത്​ തങ്ങൾ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. ഇനി തങ്ങളെ അവർക്ക്​ ആവശ്യമില്ലെന്ന്​ തോന്നുകയാണെങ്കിൽ നമുക്ക്​ പിന്നീട്​ കാണാമെന്നും താക്കറെ പറഞ്ഞു.

Tags:    
News Summary - Don't Teach Us Patriotism: Uddhav Thackeray To BJP–india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.