ആരോടും എനിക്ക് ദേഷ്യമില്ല, പിതാവിന്‍റെ ഘാതകരോട് പോലും ക്ഷമിക്കുന്നു -രാഹുൽ ഗാന്ധി

പുതുച്ചേരി: തന്‍റെയുള്ളിൽ ഇപ്പോഴും പിതാവ് രാജീവ് ഗാന്ധിയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് ആരോടും ദേഷ്യമില്ല. പിതാവിനെ വധിച്ചവരോട് പോലും ക്ഷമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധിയെ വധിച്ച എൽ.ടി.ടി.ഇ അംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്‍റെ മറുപടി. തനിക്ക് ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പറഞ്ഞു. തനിക്ക് പിതാവിനെ നഷ്ടമായി. അത് ഏറെ പ്രയാസകരമായ സമയമായിരുന്നു. ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. അസഹനീയമായ വേദനയായിരുന്നു. എന്നാൽ, ഞാൻ ദേഷ്യപ്പെട്ടില്ല. എനിക്ക് വിദ്വേഷവും തോന്നിയില്ല. ഞാൻ എല്ലാം ക്ഷമിച്ചു -രാഹുൽ പറഞ്ഞു.


അച്ഛൻ ഇന്നും എന്‍റെയുള്ളിലുണ്ട്. എന്നിലൂടെ സംസാരിക്കുന്നത് അദ്ദേഹമാണ്. അക്രമത്തിന് നിങ്ങളിൽ നിന്ന് ഒന്നും പുറത്തെടുക്കാനുള്ള ശക്തിയില്ല -രാഹുൽ പറഞ്ഞു.

1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ.ടി.ടി.ഇ അംഗങ്ങളായ പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിൽ ശിക്ഷ അനുഭവിക്കുന്നത്. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

Tags:    
News Summary - Don't have anger towards anybody': Rahul Gandhi on father Rajiv Gandhi's killers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.