സ്വച്ഛ് ഭാരത് പദ്ധതി ക്ഷയിക്കാൻ അനുവദിക്കരുതെന്ന് 'മൻ കി ബാതി'ൽ പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിലും സ്വച്ഛ് ഭാരത് പദ്ധതി ക്ഷയിക്കാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ കോവിഡ് മുൻകരുതൽ പാലിക്കണം. 62 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു കഴിഞ്ഞു. എന്നാലും നമ്മൾ ജാഗ്രത പാലിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാതി'ന്‍റെ 80മത് എഡിഷനിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യുവാക്കൾക്ക് കായിക രംഗത്ത് വലിയ അഭിനിവേശമുണ്ട്. അത് നഷ്ടപ്പെടാൻ അനുവദിക്കരുത്. എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് കായിക മേഖലയിൽ രാജ്യത്തിന് പുതിയ ഉയരത്തിൽ എത്തിപ്പിടിക്കാൻ സാധിക്കും. മികച്ച നേട്ടങ്ങൾ കൈവരിക്കാൻ യുവശക്തിക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി 'മൻ കി ബാതി'ൽ ആശംസിച്ചു.

Tags:    
News Summary - Don't Forget Swachh Bharat Amid Covid: PM Modi in Mann Ki Baat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.