13,500 കോടിയുടെ വായ്​പ തട്ടിപ്പ്​: മെഹൽ ചോക്​സിയെ നിരോധിത കുടിയേറ്റക്കരനായി പ്രഖ്യാപിച്ച്​ ഡൊമിനിക്ക

ആന്‍റിഗ്വ: ഇന്ത്യയിൽ ശതകോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി വിദേശ പൗരത്വവുമായി നാടുവിട്ട്​ ഒളിവിൽ കഴിഞ്ഞ വ്യവസായി മെഹുൽ ചോക്​സിയെ 'നിരോധിത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ച്​ കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക. ഇന്ത്യയിലേക്ക്​ നാടുകടത്തുന്നതുൾപെടെ നടപടികൾക്ക്​ ആക്കം കൂട്ടുന്നതാകും പ്രഖ്യാപനമെന്നാണ്​ സൂചന.

നിരോധിത കുടിയേറ്റക്കാരനാകു​ന്നതോടെ ഡൊമിനിക്കയിൽ പ്രവേശനത്തിന്​ ചോക്​സിക്ക്​ വിലക്കുണ്ടാകും. നിലവിൽ ഡൊമിനികയിലായതിനാൽ നാടുകടത്താൻ പൊലീസ്​ മേധാവിയെ ചുമതലപ്പെടുത്തിയതായും സർക്കാർ ഉത്തരവിൽ പറയുന്നു.

കോടതിയിൽ സമർപിച്ച രേഖയിലാണ്​ രാജ്യത്തേക്ക്​ പ്രവേശനം വിലക്കിയ ഉത്തരവുള്ളത്​. 13,500 കോടിയുടെ വായ്​പ തട്ടിപ്പ്​ നടത്തി നാടുവിട്ട ചോക്​സി ആന്‍റിഗ്വ പൗരത്വവുമായി 2018 മുതൽ അവിടെ കഴിയുകയായിരുന്നു. ഇന്ത്യയിൽ വായ്​പ തട്ടിപ്പ്​ പുറംലോകമറിയുന്നതിന്​ ദിവസങ്ങൾ മുമ്പായിരുന്നു നാടുവിടൽ. മൂന്നു വർഷമായി കരീബിയൻ രാജ്യത്ത്​ താമസിച്ചുവരികയായിരുന്നു.

മേയ്​ 23ന്​ ആന്‍റിഗ്വയിൽനിന്ന്​ അനുമതിയില്ലാതെ ഡൊമിനികയിലേക്ക്​ സുഖവാസത്തിന്​ എത്തിയതാണ്​ കുരുക്കായത്​. ആന്‍റിഗ്വയിലെ ജോളി ഹാർബറിൽനിന്ന്​ തട്ടിക്കൊണ്ടുപോയതാണെന്ന്​ ചോക്​സിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ആന്‍റിഗ്വക്കാരെയും ഇന്ത്യക്കാരെയും പോലെ തോന്നിക്കുന്ന പൊലീസുകാരാണ്​ ബോട്ടിൽ കടത്തിയതെന്നായിരുന്നു വാദം. എന്നാൽ, ഡൊമിനിക്കയിലെത്തി രണ്ടു ദിവസം കഴിഞ്ഞ്​ മേയ്​ 25നാണ്​ അറസ്റ്റ്​ ചെയ്​തതെന്ന്​ പൊലീസ്​ പറയുന്നു. 

Tags:    
News Summary - Dominica declares Mehul Choksi a prohibited immigrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.