ആഭ്യന്തര വിമാനയാത്രക്ക്​ ആളില്ല; യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവെന്ന്​ ഡി.ജി.സി.എ

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രാലയം. കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായ മേയ്​ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്നാണ്​ ഡി.ജി.സി.എ വ്യക്​തമാക്കുന്നത്​. ഏപ്രിലുമായി താരതമ്യം ചെയ്യു​േമ്പാൾ യാത്രക്കാരുടെ എണ്ണത്തിൽ 63 ശതമാനം കുറവാണ്​ ഉണ്ടായത്​.

മേയ്​ മാസത്തിൽ 21 ലക്ഷം ആളുകളാണ്​ ആഭ്യന്തര വിമാന യാത്ര നടത്തിയത്​. ഏപ്രിലിൽ ഇത്​ 57 ലക്ഷമായിരുന്നു. 63 ശതമാനത്തി​െൻറ കുറവാണുണ്ടായത്​. 16 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ്​ മേയിൽ ഒന്നാമതെത്തിയത്​. 55 ശതമാനമാണ്​ ഇൻഡിഗോയുടെ വിഹിതം. 199,000 പേരാണ്​ സ്​പൈസ്​ജെറ്റ്​ വഴി യാത്ര നടത്തിയത്​.

കഴിഞ്ഞ മാർച്ചിൽ ലോക്​ഡൗണിനെ തുടർന്നാണ്​ ആഭ്യന്തര വിമാന സർവീസ്​ നിർത്തിയത്​. തുടർന്ന്​ മേയ്​ മാസത്തിൽ സർവീസ്​ പുനഃരാരംഭിക്കുകയായിരുന്നു. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ 50 ശതമാനം സർവീസ്​ മാത്രമാണ്​ നടക്കുന്നത്​. 

Tags:    
News Summary - Domestic air traffic plunges 63% in May: DGCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.