ഇയർഫോൺ മുതൽ സേഫ്​റ്റി പിന്നും കാന്തവുംവരെ; വയറുവേദയുമായെത്തിയ രോഗിയുടെ വയറ്റിൽനിന്ന്​ നീക്കംചെയ്തത്​ വിചിത്ര വസ്തുക്കൾ

വയറുവേദയുമായെത്തിയ രോഗിയുടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഞെട്ടിയത്​ ഡോക്ടർമാർ. വലുതും ചെറുതുമായ നൂറിലധികം വസ്തുക്കളാണ്​ യുവാവിന്‍റെ വയറ്റിൽ നിന്ന്​ പുറത്തെടുത്തത്​. സ്‌ക്രൂ, ഇയര്‍ഫോണ്‍, നട്ട്, ബോള്‍ട്ട്, ലോക്കറ്റ്, സേഫ്​റ്റി പിൻ, കാന്തം തുടങ്ങിയ വസ്തുക്കൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.

പഞ്ചാബ് സ്വദേശിയായ 40 കാരന്റെ വയറ്റില്‍ നിന്നാണ്​ വിചിത്ര വസ്തുക്കൾ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കം ചെയ്തത്. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ്​ രോഗി. കുല്‍ദീപ് സിങ്​ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പനിയും ഛര്‍ദ്ദിയും വയറുവേദനയുമായിട്ടാണ് കുൽദീപ്​ ആശുപത്രിയിലെത്തിയത്. ണ്ട് വര്‍ഷമായി ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നെന്ന്​ ബന്ധുക്കൾ പറയുന്നു.

ആശുപത്രിയിലെത്തിയ കുല്‍ദീപ് സിങിനെ ഡോ. കല്‍റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വയറിന്റെ എക്‌സ്‌റേയും എടുത്തിരുന്നു. എക്‌സ് റേ ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. നൂറോളം അന്യവസ്തുക്കളാണ് ഇദ്ദേഹത്തിന്റെ വയറ്റിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നും സ്‌ക്രൂ, ബട്ടണ്‍സ്, സിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവ നീക്കം ചെയ്തു. കൂര്‍ത്ത മുനയുള്ള വസ്തുക്കളും ഇദ്ദേഹം കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അത് വയറ്റിനുള്ളില്‍ മുറിവുകളുണ്ടാക്കിയിട്ടുണ്ട്.

പിക (pica) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് കുല്‍ദീപ് സിങ്​ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിലെ വൈകല്യമാണ്​ പിക. ഭക്ഷണത്തിന്റെ വിഭാഗത്തിലുള്‍പ്പെടാത്തത്​ കഴിക്കാന്‍ തോന്നുന്ന രോഗാവസ്ഥയാണിത്​. കുല്‍ദീപ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

Tags:    
News Summary - Doctors remove earphones, buttons, safety pins among other items from man’s stomach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.