REPRESENTATIVE IMAGE (Photo Credits: Reuters)

മധ്യവയസ്​കയുടെ അണ്ഡാശയത്തിൽനിന്ന്​ നീക്കിയത്​ 50 കിലോ തൂക്കം വരുന്ന മുഴ; കുറഞ്ഞത്​ പകുതിഭാരം

ന്യൂഡൽഹി: ന്യൂഡൽഹിയിൽ 52കാരിയുടെ അണ്ഡാശയത്തിൽനിന്ന്​​ നീക്കം ചെയ്​തത്​ 50 കിലോ തൂക്കം വരുന്ന മുഴ. ശസ്​ത്രക്രിയ കഴിഞ്ഞതോടെ സ്​ത്രീയുടെ ഭാരം പകുതി കുറഞ്ഞു. ഇത്രയും ഭാരമേറിയ ട്യൂമർ വിജയകരമായി നീക്കം ചെയ്യുന്നത്​ ലോകത്തിൽ ത​െന്ന ആദ്യമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

ഡൽഹി നിവാസിയായ സ്​ത്രീക്ക്​ കുറച്ചുമാസങ്ങളായി തൂക്കം ക്രമാതീതമായി വർധിക്കുകയായിരുന്നു. 50ൽ നിന്ന്​ 106 കിലോയായി ഉയരുകയായിരുന്നു​. തുടർന്ന്​ ശ്വാസതടസവും അനുഭവപ്പെട്ടു. നടക്കു​േമ്പാഴും ഉറങ്ങു​േമ്പാഴുമെല്ലാം വേദനയും അസ്വാഭാവികതയും അനുഭവപ്പെട്ടിരുന്നു. തൂക്കം കൂടിയതിനെ തുടർന്ന്​ തൊട്ടടുത്ത സർജനെ കാണിച്ചപ്പോൾ വിദഗ്​ധ ഡോക്​ടറെ സമീപിക്കാൻ നിർദേശിച്ചു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്​ത്രീയുടെ അണ്ഡാശയത്തിൽ വളരെ വേഗത്തിൽ വളരുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു. യുവതിക്ക്​ ദഹനപ്രശ്​നവും ഉണ്ടായിരുന്നതായി ഇന്ദ്രപ്രസ്​ഥ അപ്പോളോ ആശുപത്രിയിലെ മുതിർന്ന ഡോക്​ടർ അരുൺ പ്രസാദ്​ പറഞ്ഞു. സ്​ത്രീയുടെ ശരീരത്തിൽ ഹീമോ​േഗ്ലാബി​െൻറ അളവ്​ അപകടകരമായ നിലയിൽ താഴ്​ന്ന്​ അനീമിയക്കും കാരണമായിരുന്നു.

തുടർന്ന്​ സ്​ത്രീയെ ശസ്​ത്രക്രിയക്ക്​ വിധേയയാക്കി. മൂന്നരമണിക്കൂർ നീണ്ട ശസ്​ത്രക്രിയയിൽ പുറത്തെടുത്തത്​ 50 കിലോഗ്രാം തൂക്കം വരുന്ന മുഴയായിരുന്നു. ശരീരഭാരത്തോളം വരുന്ന മുഴ നീക്കം ചെയ്യുന്നത്​ ആദ്യമായാണെന്ന്​ ഡോക്​ടർ പറഞ്ഞു. 2017ൽ കോയമ്പത്തൂരിൽ 34 കിലോ വരുന്ന മുഴ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്​തിരുന്നു.  

Tags:    
News Summary - Doctors remove 50 kg ovarian tumour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.