ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി ഡോക്ടർ. ഇവരുടെ മകനും രോഗം ബാധിച്ച് ചികിത്സയിലായതോടെയാണ് മരണാനന്തര ചടങ്ങുകൾ നടത്താൻ ഡോക്ടർ മുന്നോട്ട് വന്നത്.
ബുധനാഴ്ചയാണ് സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിൽ നിന്ന് എനിക്കൊരു കോൾ ലഭിക്കുന്നത്. 78കാരിയായ സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാൽ മരണാനന്തര ചടങ്ങുകൾ നടത്താൻ ആരുമില്ലെന്നുമായിരുന്നു ജൂനിയർ ഡോക്ടർമാർ പറഞ്ഞത്. ഞാൻ ഉടൻ തന്നെ അവരുടെ ബന്ധുക്കളേയും അയൽക്കാരെയും ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ, അവരാരും മരണാനന്തര ചടങ്ങുകൾ നടത്താൻ മുന്നോട്ട് വരാതായതോടെ ആ കർത്തവ്യം താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടറായ വരുൺ ഗാർഗ് പറഞ്ഞു. അവരുടെ മകെൻറ സമ്മതം വാങ്ങി ഉടൻ തന്നെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കം തുടങ്ങിയെന്നും ഡോക്ടർ വ്യക്തമാക്കി.
ജൂനിയർ ഡോക്ടർമാരുടെ സഹായത്തോടെ ഡൽഹിയിലെ നിഗംബോധ് ഘാട്ടിലായിരുന്നു അവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ചിതാഭസ്മം നിഗംബോധ് ഘാട്ടിലെ ലോക്കറിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. 37കാരനായ ഗാർഗും കുടുംബാങ്ങളും കഴിഞ്ഞയാഴ്ചയാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് ബാധക്ക് ശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.