കോടതിയുടെ വാതിലുകൾ ആർക്കു മുന്നിലും അടക്കരുത്​; അർണബിൻെറ അറസ്​റ്റ്​ തടഞ്ഞ്​ സുപ്രീംകോടതി

ന്യൂഡൽഹി: റിപബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമി​ക്ക്​ ജ്യാമം നൽകാനുണ്ടായ സാഹചര്യം വിശദീകരിച്ച്​ സുപ്രീംകോടതി. ക്രിമിനൽ നിയമം ചില പൗരൻമാരെ മാത്രം ഉപദ്രവിക്കാനുള്ള മാർഗമായി മാറരുതെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്​റ്റസ്​ ചന്ദ്രചൂഢ്​, ഇന്ദിര ബാനർജി എന്നിവരുപ്പെട്ട ബെഞ്ചി​േൻറതാണ്​ സുപ്രധാന നിരീക്ഷണം. അർണബിൻെറ അറസ്​റ്റ്​ നാലാഴ്​ചത്തേക്ക്​ സുപ്രീംകോടതി തടയുകയും ചെയ്​തിട്ടുണ്ട്​.

ആർക്കിടെകിൻെറ ആത്​മഹത്യയിൽ അർണബിന്​ പങ്കുണ്ടെന്നതിന്​ മതിയായ തെളിവുകളില്ലെന്ന്​ കോടതി അർണബിന്​ ജാമ്യം നൽകിയുള്ള വിശദമായ ഉത്തരവിൽ വ്യക്​തമാക്കുന്നു. അർണബ്​ തെളിവ്​ നശിപ്പിക്കാനോ രാജ്യം വിടാനോ സാധ്യതയില്ലാത്തതിനാൽ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്​.

ഇത്തരം കേസുകളിൽ കോടതിയുടെ വാതിലുകൾ ആർക്കും മുന്നിൽ അടക്കരുത്​. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കേസുകൾക്കായി എക്കാലത്തും കോടതിയുടെ വാതിലുകൾ തുറന്നിരിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Tags:    
News Summary - Do not close the doors of the court to anyone; Supreme Court stays Arnab's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.