ന്യുഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടപ്പാക്കിയതാണെന് ന് ഡൽഹി ന്യൂനപക്ഷ കമീഷൻ. ചെയർമാൻ സഫറുൽ ഇസ്ലാം ഖാനും മെമ്പർ കർതാർ സിങ് കൊച്ചാറും കലാപ ബാധിത പ്രദേശങ്ങൾ സന്ദ ർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് കലാപത്തിെൻറ പിറകിൽ ആസൂത്രണം നടന്നതായി വ്യക്തമാക്കുന്നത്.
ആയിരക്കണക്കിന് ആളുകൾ നഗരം വിട്ട് ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഗ്രാമ പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പലായനം ചെയ്തതായി കമീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വടക്ക് കിഴക്കൻ ഡൽഹിയിൽ തുടങ്ങിയ കലാപം മൗജ്പൂർ, ചാന്ദ്ബാഗ്, യമുന വിഹാർ തുടങ്ങിയിടങ്ങളിൽ വ്യാപിക്കുകയായിരുന്നു. കലാപകാരികൾ തോക്കും വാളുമായി നഗരത്തിൽ പരസ്യമായി വിഹരിച്ചു. വീടുകളും വാഹനങ്ങളും തകർത്തു.
കലാപം ഒരു വിഭാഗത്തെ ലക്ഷ്യമാക്കി നടപ്പാക്കിയതാണ്. മുസ്ലിം വിഭാഗത്തിെൻറ വീടുകളും കടകളുമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്. പലരും നഗരം വിട്ട് ഒാടിപോയി. വലിയ പിന്തുണ കിട്ടാതെ ഇരകൾക്ക് അവരുടെ ജീവിതം തിരിച്ച് പിടിക്കാനാകില്ല. ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒട്ടും പര്യപ്തമെല്ലന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.
1999 ലെ ഡൽഹി മൈനോരിറ്റീസ് കമീഷൻ ആക്റ്റ് അനുസരിച്ച് രൂപീകരിച്ച നിയമ സാധുതയുള്ള സമിതിയാണ് ഡൽഹി ന്യൂനപക്ഷ കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.