ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറും. ഡൽഹിയിൽ ഹൈക്കമാന്റ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു നേരത്തേ ഡി.കെ. മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വൈകീട്ട് ഡൽഹിയിലെത്താനുള്ള പദ്ധതിയിലാണ് അദ്ദേഹം.
അതിനിടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധികാരം പങ്കിടാൻ തയാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് വർഷം താനും അവശേഷിക്കുന്ന മൂന്ന് വർഷം ശിവകുമാറും മുഖ്യമന്ത്രിയാകുന്ന രീതിയിലുള്ള അധികാരം പങ്കിടാനുള്ള ഫോർമുലയും സിദ്ധരാമയ്യ അവതരിപ്പിച്ചിരുന്നു. എന്നാൽ രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും അധികാരത്തർക്കം ചൂണ്ടിക്കാട്ടി അധികാരം പങ്കിടുന്നതിന് ഡി.കെ വിസമ്മതിച്ചിരുന്നു.
ഡി.കെ കഴിഞ്ഞ മൂന്നുവർഷം പാർട്ടിക്കായി പരിശ്രമം നടത്തിയത് കണക്കിലെടുത്ത് മുഖ്യമന്ത്രി പദം നൽകണമെന്നാണ് അണികളുടെ വാദം. ഡി.കെയെ വിസ്മരിച്ചാൽ അത് പാർട്ടിപ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.