ചെന്നൈ: പ്രശസ്ത സംവിധായകനും നിർമാതാവുമായ താതിനേനി രാമറാവു (ടി. രാമറാവു -83) ചെന്നൈയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരം ബുധനാഴ്ച വൈകീട്ട് ചെന്നൈയിൽ നടക്കും. ഭാര്യ: താതിനേനി ജയശ്രീ. മക്കൾ: ചാമുണ്ടേശ്വരി, നാഗസുശീല, അജയ്.
തെലുങ്ക്, തമിഴ്, ഹിന്ദി സിനിമ മേഖലയിലെ നിരവധി പ്രമുഖർക്കൊപ്പം ടി. രാമറാവു പ്രവർത്തിച്ചിട്ടുണ്ട്. 1966 മുതൽ 2000 വരെ സിനിമ മേഖലയിൽ സജീവമായിരുന്ന ഇദ്ദേഹം 70ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം കൂടാതെ, ശ്രീലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ തമിഴ് സിനിമകൾ നിർമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.