Posted On
date_range Updated On
date_range ദ്വിഗ്വിജയ് സിങ് ഭോപ്പലിൽ നിന്ന് മൽസരിക്കും
ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായുള്ള വാക്പോരിന് വിരാമമിട്ട് മൽസരിക്കുന്ന മണ്ഡലം സംബന്ധി ച്ച് വ്യക്തത വരുത്തി കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഭോപ്പാലിൽ നിന്നാവും ദ്വിഗ്വിജയ് സിങ് ജനവിധി തേടുക.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബി.ജെ.പി ജയിക്കുന്ന മണ്ഡലമാണ് ഭോപ്പാൽ. 1984ലാണ് കോൺഗ്രസ് സ്ഥാനാർഥി അവസാനമായി ഭോപ്പാലിൽ നിന്ന് ജയിച്ചത്. ജയിക്കാൻ ബുദ്ധിമുട്ടിമേറിയ സീറ്റിൽ ദ്വിഗ് വിജയ് സിങ് മൽസരിക്കണമെന്ന് കമൽനാഥ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ദ്വിഗ്വിജയ് സിങ്ങും കമൽനാഥുമായി മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായി പോര് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.