ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പെരുമാ റ്റച്ചട്ടം സംബന്ധിച്ച പരാതികളിൽ കൃത്യമായും വിവേചനമില്ലാതെയും കമീഷൻ തീരുമാനമെടുക്കണമെന്നും രാഹുൽ ആവശ്യപ്പെ ട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കമീഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ഷഹ്ദോളിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷൻ നോട്ടീസയച്ചത്. ഇന്ത്യൻ വനനിയമത്തെ കുറിച്ചായിരുന്നു രാഹുലിൻെറ പ്രസംഗം. സ്വതന്ത്രമായ രാഷ്ട്രീയ പ്രസംഗമാണ് താൻ മധ്യപ്രദേശിൽ നടത്തിയത്. പ്രസംഗത്തിൽ വസ്തുതകളെ വളച്ചൊടിക്കാനോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങളും കമീഷന് നൽകിയ മറുപടിയിൽ രാഹുൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂരിപക്ഷത്തിൻെറ അഭിപ്രായമാണ് തെരഞ്ഞെടുപ്പുകളിൽ വിലയിരുത്തുന്നത്. സർക്കാറുകളുടെ നയങ്ങളുടെ വിമർശനവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉണ്ടാകും. ഇത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൻെറ ഭാഗമാണെന്നും രാഹുൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.