യശ്വന്ത് സിൻഹ നരേന്ദ്ര മോദിക്കൊപ്പം
മോദിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നോ? യശ്വന്ത് സിൻഹ വെളിപ്പെടുത്തിയത് ഇങ്ങനെ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായി തീരുമാനിക്കപ്പെട്ട മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ ബി.ജെ.പിയിലെ തന്‍റെ അവസാന കാലത്ത് മോദിക്കെതിരെ ഉയർത്തിയത് കനത്ത വിമർശനങ്ങൾ. മോദിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നുവെന്ന, 2019 മേയിൽ നടത്തിയ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറെ ചർച്ചയായത്.
ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്തക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നതായാണ് ബി.ജെ.പി മുൻ ദേശീയ വക്താവ് കൂടിയായിരുന്ന യശ്വന്ത് സിൻഹ വെളിപ്പെടുത്തിയത്. അന്ന് അദ്വാനിയുടെ ഇടപെടലാണ് മോദിയെ രക്ഷിച്ചതെന്നും യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.
(യശ്വന്ത് സിൻഹ എ.ബി. വാജ്പേയ്ക്കൊപ്പം)
ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോദി രാജിവെക്കണമെന്ന് വാജ്പേയ് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്പേയ് പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് എൽ.കെ. അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വാജ്പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിൻഹ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.