മുംബൈ: സൗജന്യ വിദ്യാഭ്യാസത്തെ പറ്റിയുള്ള വിദ്യാർഥികളുടെ ചോദ്യത്തിന്, കാശില്ലെങ്കി ൽ വല്ല തൊഴിലും ചെയ്യാൻപോകൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി വിഡിയോയിൽ പകർത ്തിയ കോളജ് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് വിഡിയോ നീക്കം ചെയ്തതായി പരാതി. മഹാരാ ഷ്ട്ര അമരാവതിയിൽ കോളജിെൻറ ചടങ്ങിനെത്തിയ വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ ക്കെതിരെയാണ് യുവ്രാജ് ദബാദ് എന്ന വിദ്യാർഥി പൊലീസ് കമീഷണർക്കും കലക്ടർക്കും പരാതി നൽകിയത്.
സഹപാഠിയുടെ ചോദ്യത്തിന് മന്ത്രി നൽകിയ പ്രകോപനപരമായ മറുപടി വിഡിയോയിൽ പകർത്തുകയായിരുന്ന തന്നെ അറസ്റ്റ് ചെയ്യാൻ അവിടെവെച്ചുതന്നെ മന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ദബാദ് ചൂണ്ടിക്കാട്ടി.അതേസമയം, ആരോപണം മന്ത്രിയും പൊലീസും നിഷേധിച്ചു. വെള്ളിയാഴ്ച കോളജിൽ പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കോളജിലെ ഒരു കൂട്ടം ജേണലിസം വിദ്യാർഥികൾ അദ്ദേഹത്തിനരികിലെത്തി ചില ചോദ്യങ്ങൾ ചോദിക്കുകയായിരുന്നുവത്രെ.
സൗജന്യ വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് കൊണ്ടുവരുന്നതിനെ കുറിച്ച് മന്ത്രിയുടെ അഭിപ്രായം ചോദിച്ച പ്രശാന്ത് രാത്തോഡ് എന്ന വിദ്യാർഥിയോടാണ്, പഠിക്കാൻ കാശില്ലെങ്കിൽ പോയി തൊഴിലെടുക്കൂ എന്നു പറഞ്ഞതത്രെ. ഇവിടെയുണ്ടായിരുന്ന ദബാദ് സംഭവം ഷൂട്ട് ചെയ്യുന്നത് കണ്ട മന്ത്രി, ആദ്യം റെക്കോഡ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ശേഷം അറസ്റ്റ് ചെയ്യാൻ പൊലീസിനോട് പറഞ്ഞുവെന്നും രാത്തോഡും ദബാദും പറയുന്നു.
ഉടൻ തന്നെ പൊലീസുകാർ തന്നെ പുറത്തേക്ക് കൊണ്ടുപോയി പൊലീസ് വാഹനത്തിൽ ഇരുത്തി ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുയും െചയ്തുവെന്ന് ദബാദിെൻറ പരാതിയിൽ വിവരിക്കുന്നു. പിന്നീട് മുഴുവൻ വിഡിയോയും നീക്കം ചെയ്ത ശേഷം വൈകീേട്ടാടെ ഫോൺ തിരികെ നൽകിയെന്നും പരാതിയിൽ ആരോപിച്ചു. ചോദ്യം ചോദിച്ച വിദ്യാർഥികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് മന്ത്രിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.