മജിസ്ട്രേറ്റ് കോടതി തീവെച്ച കേസ്; ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെ വിട്ടു

കൊല്ലം: കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തീവെച്ച് തകർക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് ഡി.എ ച്ച്.ആർ.എം പ്രവർത്തകരെ വെറുതെ വിട്ടു.

കേസിലെ നാലാം പ്രതി പള്ളിമൺ മുട്ടയ്ക്കാവ് വെളിച്ചിക്കാല ചരുവിള പുത്തൻ വീട്ടിൽ സുധി(37), ഏഴാം പ്രതി ചെറുന്നിയൂർ മുടിയക്കോട് ചരുവിള വീട്ടിൽ പ്രഫുല്ല കുമാർ(തങ്കുട്ടൻ), പത്താം പ്രതി അയിരുർ ഇലകമൺ മാരുങ്കുഴി എസ്.എസ് സദനത്തിൽ സുനിൽ (35) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പത്തുപ്രതികളുള്ള കേസിൽ മൂന്നു പേരുടെ വിചാരണയാണ് പുർത്തിയായത്.

ബാക്കിയുള്ള ഏഴുപേരും ഒളിവിലാണ്. പ്രഫുല്ല കുമാർ, സുനിൽ എന്നിവർ ജാമ്യത്തിലായിരുന്നു. സുധി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. കൊല്ലം സബ് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് വിധി പുറെപ്പടുവിച്ചത്. 2009 സെപ്റ്റംബർ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

Tags:    
News Summary - DHRM activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.