പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ മീററ്റ് എസ്.പിക്ക് ഡി.ജി.പിയുടെ ശാസന

ലഖ്നൗ: പൗരത്വ ഭേദഗതിക്കെതിരെ മീററ്റില്‍ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച മീററ്റ് എസ്.പി അഖിലേഷ് നാരായണ്‍ സിങ്ങിന് ഡി.ജി.പിയുടെ ശാസന. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഡി.ജി.പി താക്കീത് നല്‍കി.

വെള്ളിയാഴ്ച മീററ്റില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് എസ്.പി പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചത്. ജുമുഅ നമസ്കാരത്തിന് ശേഷം പ്രതിഷേധത്തിനെത്തിയവരോടായിരുന്നു അഖിലേഷ് സിങ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

മീററ്റിലെ ഒരു ഇടുങ്ങിയ വഴിയിലൂടെ മറ്റു പൊലീസുകാര്‍ക്കൊപ്പം എസ്.പി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. എതിരെ വന്ന മുസ്‍ലിംകളോട് എവിടെ പോകുകയാണെന്ന് എസ്.പി ചോദിക്കുന്നുണ്ട്. പ്രാര്‍ഥനക്കാണെന്ന് അവരുടെ മറുപടി. എന്നാല്‍ നിങ്ങളെ പോലെയുള്ളവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നതാണ് നല്ലതെന്ന് എസ്.പി പറയുന്നു. നിങ്ങള്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും എസ്.പി പറയുന്നത് വീഡിയോയില്‍ കാണാം.

Tags:    
News Summary - DGP Warned Meerut SP-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.