Posted On
date_range Updated On
date_range റൺവേ ലൈറ്റുകൾ കേടുവരുത്തി; രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: റൺവേ ലൈറ്റുകൾക്ക് കേടുവരുത്തിയെന്ന പരാതിയിൽ രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാരെ വ്യോമയാന മന്ത് രാലയം സസ്പെൻഡ് ചെയ്തു. ഒക്ടോബർ 31ന് മംഗളൂരു വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേ ലൈറ്റുകൾക്ക് കേടുവര ുത്തിയെന്ന പരാതിയിൽ നാല് മാസത്തിന് ശേഷമാണ് നടപടിയുണ്ടായത്.
മംഗളൂരു വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ മൂന്ന് റൺവേ ലൈറ്റുകൾ കേടുവരുത്തിയെന്നായിരുന്നു പരാതി. തുടർന്ന് വ്യോമയാനമന്ത്രാലയം പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയായിരുന്നു. ദുബൈയിൽ നിന്നെത്തിയ വിമാനമാണ് റൺവേ ലൈറ്റിന് തകരാർ വരുത്തിയത്.
സംഭവത്തെ തുടർന്ന് കമാൻഡ് പൈലറ്റിനും ഫ്ലൈറ്റ് ഫസ്റ്റ് ഓഫീസർക്കും വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.