ജോലി ഉപേക്ഷിച്ച് ഒരു കോടി രൂപ മുടക്കി വ്യാജ ​പാസ്‍പോർട്ടുമായി യു.എസിലേക്ക് കടക്കാനെത്തിയ ദമ്പതികൾ പിടിയിൽ

അഹമ്മദാബാദ്: വ്യാജ പാസ്‍പോർട്ടുമായി യു.എസിലേക്ക് കടക്കാനെത്തിയ ദമ്പതികൾ ഗുജറാത്തിലെ സർദാർ വല്ലഭായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ പിടയിൽ. സിൻഗാലി ഗ്രാമത്തിൽ നിന്നുള്ള 32കാരനായ ഹിതേഷ് പട്ടേലും 30കാരിയായ ബിനാലുമാണ് പിടിയിലായത്. ഇവർക്കൊപ്പം നാല് വയസുള്ള മകളുമുണ്ടായിരുന്നു.

2018ലാണ് യു.എസിലേക്ക് കടക്കാൻ ഇവ ആദ്യ ശ്രമം നടത്തുന്നത്. എന്നാൽ, വ്യാജ പാസ്‍പോർട്ട് ഉപയോഗിച്ച് സഞ്ചരിച്ചുവെന്ന കുറ്റത്തിന് രണ്ടു പേരെയും അയർലാൻഡിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. എന്നാൽ, ഈ സംഭവത്തിന് ശേഷവും യു.എസ് എന്ന സ്വപ്നം ദമ്പതികൾ ഉപേക്ഷിച്ചിരുന്നില്ല. പിന്നീട് മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ യു.എസിലെത്താനായിരുന്നു ഇവരുടെ ശ്രമം.

ഇതിനായി ഹിതേഷിന്റെ ഭാര്യ ബിനാൽ ​സർക്കാർ സ്കൂളിലെ അധ്യാപക ജോലി രാജിവെച്ചു. തുടർന്ന് വ്യാജ പാസ്‍പോർട്ട് ഉപയോഗിച്ച് ദുബൈ വഴി യു.എസിലെത്താനായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിശദമായ പരിശോധനയിൽ ഇരുവരും പിടിയിലായത്. ദുബൈയിൽ നിന്നും മെക്സികോ വഴി യു.എസിലെത്താനായിരുന്നു ഇവരുടെ പദ്ധതി.

Tags:    
News Summary - Desperate to settle abroad, Gujarat couple gives up govt job and spends Rs 1 crore to enter US illegally; held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.