ഹാഥറസിലേക്ക്​ തിരിച്ച ഡെറിക്​ ഒബ്രിയാനും മറ്റ്​ എം.പിമാർക്കും പൊലീസ്​ മർദനം

ലഖ്​നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന്​ തിരിച്ച തൃണമൂൽ കോൺഗ്രസ്​ എം.പിമാർക്ക്​ യു.പി പൊലീസി​െൻറ മർദനം. ഹാഥറസിൽ പെൺകുട്ടിയുടെ വീടിന്​ ഒന്നര കിലോമീറ്റർ അക​െല വെച്ചാണ് പൊലീസ്​ തൃണമൂൽ എം.പി ഡെറിക്​ ഒബ്രിയാ​െൻറ നേതൃത്വത്തിലുള്ള സംഘത്തെ നേരിട്ടത്​. എം.പിമാ​ർക്കൊപ്പമുള്ള തൃണമൂൽ പ്രവർത്തകർക്കെതിരെ ലാത്തിവീശിയ പൊലീസ്​ ഡെറിക്​ ഒബ്രിയാനെ നിലത്ത്​ തള്ളിയിടുകയും മർദിക്കുകയും ചെയ്​തു.

സംഘത്തിൽ എം.പിമാരായ ഡോ. കകോലി ഘോഷ്​, പ്രതിമ മൊണ്ഡാൽ, മുൻ എം.പി മമത താക്കുർ എന്നിവരും പാർട്ടി നേതാക്കളുമാണ്​ ഉണ്ടായിരുന്നത്​. നേതാക്കളുമായി വാക്ക്​തർക്കത്തിലേർപ്പെട്ട പൊലീസ്​ ​അവരെ തള്ളിമാറ്റുകയും മർദിക്കുകയുമായിരുന്നു. തുടർന്ന്​ പ്രവർത്തകർ 'പെൺകുട്ടികളെ കത്തിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ', എന്നെഴുതിയ പ്ലക്കാർഡുകളുമായി റോഡിൽ കുത്തിയിരുന്നു. പൊലീസ്​ ഇവരെ ബലംപ്രയോഗിച്ച്​ മാറ്റി.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ വെവ്വേറെ വാഹനങ്ങളിലാണ്​ യാത്ര ചെയ്​തതെന്ന്​ എം.പിമാർ പറഞ്ഞു. തങ്ങളുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നില്ല. ദുഃഖത്തിലാഴ്​ന്ന കുടുംബത്തെ സ്വാന്തനിപ്പിക്കാനെത്തിയ ജനപ്രതിനിധികളെ ലോക്കൽ പൊലീസ്​ തടയുന്നതും മർദിക്കുന്നതും എന്ത്​ കാട്ടുനീതിയാണ്​. എന്തുകൊണ്ടാണ്​ പൊലീസ്​ തങ്ങളെ തടഞ്ഞതെന്ന്​ വ്യക്തമാക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതിനും പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി തിരിച്ച തൃണമൂൽ പാർട്ടി പ്രതിനിധി സംഘത്തിനെതിരെ യു.പി പൊലീസ്​ നടത്തിയ കൈയേറ്റത്തെ അപലപിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ​

കഴിഞ്ഞ ദിവസം ഹാഥറസിലേക്ക്​ തിരിച്ച കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.