വയറുവേദനയെ തുടർന്ന് ഗുർമീത് വീണ്ടും ആശുപത്രിയിൽ; പരിശോധനക്ക് ശേഷം ജയിലിലേക്ക് മാറ്റി

ന്യൂഡൽഹി- ബലാത്സംഗ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. രോഹ്തകിലെ പി.ജി.ഐ.എം.എസിൽ നടത്തിയ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിച്ചു.

ഗുര്‍മീതിന്റെ നില ​ഗുരുതരമല്ല. പരിശോധിക്കുകയും സി.ടി സ്കാൻ ചെയ്യുകയുമുണ്ടായി. പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു -അധികൃതർ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ​ഗുർമീതിനെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയിൽ ഗുർമീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോ​ഗിച്ചിരുന്നു.

ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53 കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല്‍ റോഹ്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശമനമില്ലാതെ തുടരുന്ന രാജ്യത്ത് വൈദ്യസഹായം ലഭിക്കാതെ, ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ ജനം മരിച്ചുവീഴുമ്പോഴാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Tags:    
News Summary - Dera Sacha Sauda chief, Gurmeet Ram Rahim, Rape Case, CT scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.