നോട്ട് അസാധു: മോദിയുടെ ജീവന്‍ അപകടത്തിലല്ലെന്ന് ശിവസേന

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍  അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൈകാരിക  പ്രസംഗത്തെ പരിഹസിച്ച് ശിവസേന മുഖപത്രമായ സാമ്ന.  മുന്‍ഗാമികളായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍  രാഷ്ട്രത്തിന്‍െറ വലിയ ലക്ഷ്യങ്ങള്‍ക്കാണ് ജീവത്യാഗം ചെയ്തത്. എന്നാല്‍, മോദിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാകില്ല.

കഴിഞ്ഞ 13ന് ഗോവയില്‍ നടന്ന ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തിലാണ് ചില ശക്തികള്‍ തനിക്കെതിരായി  നീങ്ങുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. തന്നെ ജീവിക്കാന്‍ അനുവദിക്കാതെ പൂര്‍ണമായും നശിപ്പിക്കാന്‍  നീക്കം നടക്കുന്നുണ്ടെന്നും ഏതു പ്രത്യാഘാതം നേരിടാനും തയാറാണെന്നും  അദ്ദേഹം  പറഞ്ഞിരുന്നു. 
‘പഴുതുകളില്ലാത്ത സുരക്ഷാകവചത്തിലാണ് മോദി. കൊതുകിനുപോലും അദ്ദേഹത്തെ തൊടാനാവില്ല. സ്വാതന്ത്ര്യസമര സേനാനികളടക്കം രാഷ്ട്രത്തിന് വേണ്ടിയാണ്  ജീവന്‍ സമര്‍പ്പിച്ചത്. വലിയ ലക്ഷ്യമാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഖലിസ്ഥാനികള്‍ക്കെതിരെ  യുദ്ധം നടത്തിയതിനാണ് ഇന്ദിര  ജീവത്യാഗം ചെയ്തത്. ശ്രീലങ്കയിലേക്ക് സമാധാനദൗത്യ സേനയെ അയച്ചതിനെ തുടര്‍ന്നാണ് രാജീവ് കൊല്ലപ്പെട്ടത്.’ 

‘മോദി കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. അത് പാകിസ്താനെതിരായ  ആക്രമണമോ ജമാഅത്തുദ്ദഅ്വ മേധാവി ഹാഫിസ് സഈദിനെതിരായ നീക്കമോ ആവുന്നില്ല. കൂടാതെ  നടപടി ഭീകരരെ ഞെട്ടിക്കുന്നതുമല്ല്ള’‘സാധാരണ ജനങ്ങള്‍  പ്രയാസം സമാധാനപരമായി  സഹിക്കുകയാണ്. അതുകൊണ്ടുതന്നെ മോദി അദ്ദേഹത്തിന്‍െറ ജീവനെക്കുറിച്ച് പേടിക്കേണ്ടതില’്ള -സാമ്ന മുഖപ്രസംഗത്തില്‍ പറഞ്ഞു.

Tags:    
News Summary - Demonetisation: Shiv Sena taunts PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.