സോനം വാങ്ചുക്ക്

‘ജനാധിപത്യം വിജയിച്ചു, ഭയം വെടിഞ്ഞ് പ്രതിഷേധിച്ച യുവതയ്ക്ക് നന്ദി’ -സോനം വാങ്ചുക്

ന്യൂഡൽഹി: രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുമൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത് "ജനാധിപത്യത്തിന്റെ വിജയം" ആണെന്ന് സോനം വാങ്ചുക്. തെരുവുകളിൽ നിന്ന് നേരിട്ടുയർന്നുവന്ന ജനകീയ ജനാധിപത്യത്തിന്റെ കരുത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളും യുവതലമുറയും ഭയം വെടിഞ്ഞ് സംഘടിച്ചതിന്റെ ഫലമാണിതെന്നും ഇനി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഭരണഘടനാപരമായ പരിഷ്കാരങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

"ഇത് ജനാധിപത്യത്തിന്റെ വിജയമാണ്... തെരുവുകളിൽ നിന്ന് നേരിട്ടുണ്ടായ ജനാധിപത്യ വിജയം. ഇത് സമാധാനത്തിന്റെയും ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ്. സി.ജെ.പിയ്ക്കും രാജ്യത്തെ യുവതലമുറയ്ക്കും അഭിനന്ദനങ്ങൾ. ഭയവും ഭയത്തോടുള്ള ഭയവും വെടിഞ്ഞ് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും മുന്നോട്ടുവന്ന എല്ലാ പൗരന്മാർക്കും നന്ദി. ഉത്തരവാദിത്തം ഉറപ്പാക്കിയ സ്ഥിതിക്ക്, ഇനി മാറ്റങ്ങളിലേക്കും പരിഷ്കാരങ്ങളിലേക്കും നടക്കാം." എന്നാണ് വാങ്ചുക്കിന്റെ എക്സ് പോസ്റ്റ്.

നിരന്തരമായ വിദ്യാർഥി പ്രക്ഷോപങ്ങൾക്കൊടുവിൽ ശനിയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. കഴിഞ്ഞ മാസം ഡൽഹി ജന്തർ മന്തറിൽ നീറ്റ് പേപ്പർ ചോർച്ച ചൂണ്ടിക്കാട്ടി പരീക്ഷാ ക്രമക്കേടുകൾ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി സമാധാന പ്രതിഷേധം ആരംഭിച്ചത്. തുടർന്ന്, സി.ജെ.പിക്ക് പിന്തുണയർപ്പിച്ച് സോനം വാങ്ചുക് നിരാഹാരമിരിക്കുകയും ആരോഗ്യനില വഷളായതിനാൽ ജൂലൈ 19ന് അദ്ദേഹം ബലമായി ഡൽഹി പൊലീസ് ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരാഹാരം നിർത്താൻ തയ്യാറായില്ല. തുടർന്ന് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ചക്കെത്തുകയും നൽകിയ ഉറപ്പിന്മേൽ അദ്ദേഹം തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയുമായിരുന്നു.

Tags:    
News Summary - 'Democracy has triumphed, thanks to the youth who overcame fear and protested' - Sonam Wangchuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.