വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ഒരു സംഘമാളുകൾ റെസ്​റ്ററൻറ്​ അടിച്ചു തകർത്തു

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ കൽക്കാജിയിലെ റെസ്​റ്ററൻറ്​ ഒരു സംഘമാളുകൾ ചേർന്ന്​ അടിച്ചു തകർത്തു. ശനയാഴ്​ച രാത്രിയോടെയാണ്​ 25ഒാളം പേരടങ്ങുന്ന സംഘം വടിയും മറ്റ്​ ആയുധങ്ങളുമായെത്തി ‘ദില്ലി 19’ എന്ന റെസ്​റ്ററൻറ്​ അടിച്ചു തകർത്തത്​. 

സംഘം റെസ്​റ്ററൻറിലെ ഗ്ലാസ്സുകളും കസേരകളുമെല്ലാം തകർത്തു. ഏതാനും കുടുംബങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആയിരുന്നു ആക്രമണം​. റെസ്​റ്ററൻറിൽ എത്തിയ ഡെലിവറി ബോയിയും ജീവനക്കാരും തമ്മിൽ ഇരുചക്ര വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്​ അക്രമത്തിൽ കലാശിച്ചത്​. തർക്കത്തെ തുടർന്ന്​ ഡെലിവറി ബോയ്​ അവരുടെ വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ ഇക്കാര്യം അറിയിക്കുകയും രാത്രി 8.30ഒാടെ ഗ്രൂപ്പംഗങ്ങളെ കൂട്ടി വന്ന്​ റെസ്​റ്ററൻറ്​ അടിച്ചു തകർക്കുകയുമായിരുന്നു. 

ആക്രമണത്തിനി​െട അകത്ത്​ അക​െപ്പട്ടു പോയ സ്​ത്രീകളും കുട്ടികളുമടങ്ങിയ ഉപഭോക്​താക്കളെ ജീവനക്കാർ റെസ്​റ്ററൻറി​​​െൻറ പിൻവശത്തെ വാതിലിലൂടെ പുറത്തു കടത്തുകയായിരുന്നു.

Tags:    
News Summary - Delivery Boys Smash Glass Panes, Vandalise South Delhi Eatery-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.