കോവിഡ്​19: ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ന്യൂഡൽഹി: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാർച്ച്​ 31 വര െ​ സ്​കൂളുകളും കോളജുകളും ​എൻ.​ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷൻ സ​െൻററുകളും അടച്ചിടണമെന്നാണ്​ നിർദേശം.

ബ ോർഡ്​ പരീക്ഷകൾ ഉൾപ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. അധ്യാപകരും മറ്റ്​ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവർ വീട്ടിലിരുന്ന്​ ജോലിചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു.

സി.ബി.എസ്​.ഇ ബോർഡ്​ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്​. മാർച്ച്​ 31 ​വരെയുള്ള യു.ജി.സി പരീക്ഷകളും മാറ്റി​.

25 വിദേശ പൗരൻമാർക്ക്​ ഉൾപ്പെടെ ഇന്ത്യയിൽ 170 പേർക്കാണ്​​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​. മഹാരാഷ്​ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്​. മുംബൈയിൽ ഡബ്ബാവാല സർവീസും മാർച്ച്​ 31 വരെ നിർത്തിവെച്ചു.

Tags:    
News Summary - Delhi's educational institutions shut for students, staff - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.