ന്യൂഡൽഹി: വിവാഹഭ്യർഥന നിരസിച്ചതിന് 23കാരിയെ ബന്ധു ഇരുമ്പ് ദണ്ഡ് കൊണ്ട് തല്ലിക്കൊന്നു. ഡൽഹി സ്വദേശിയായ നർഗീസ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ 28കാരൻ ഇർഫാൻ അറസ്റ്റിലായി.
സൗത്ത് ഡൽഹിയിലെ മാൾവിയ നഗറിലെ പാർക്കിൽവെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഇർഫാന് കടുത്ത ശിക്ഷ നൽകണമെന്ന് നർഗീസിന്‍റെ പിതാവ് ആവശ്യപ്പെട്ടു. മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് നർഗീസിന്‍റെ പിതാവ്. ഇദ്ദേഹത്തിൽനിന്നും മെക്കാനിക്കൽ ജോലി പഠിക്കാൻ ബന്ധുവായ ഇർഫാൻ ഉത്തർ പ്രദേശിൽ നിന്നെത്തി നർഗീസിന്‍റെ കുടുംബത്തോടൊപ്പമാണ് ആറു വർഷം മുമ്പ് വരെ താമസിച്ചിരുന്നത്.
പിന്നീട് നർഗീസിനെ ശല്യം ചെയ്യാനും ഉപദ്രവിക്കാനും തുടങ്ങിയതോടെ ഇർഫാനെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ആറു മാസം മുമ്പ് ഇർഫാന്‍റെ വിവാഹാലോചന നർഗീസിന്‍റെ കുടുംബം തള്ളി. ഇതിൽ പ്രകോപിതനായാണ് ഇർഫാൻ ക്രൂരത ചെയ്തത്.
തലക്കടിച്ച് കൊന്ന ശേഷം പാർക്കിൽനിന്നും ഇർഫാൻ രക്ഷപ്പെട്ടിരുന്നു. പാർക്കിലെ ബെഞ്ചിന് അടിയിൽനിന്നാണ് പൊലീസ് നിർഗീസിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.