മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമികളെ കൈകാര്യം ചെയ്യുന്ന അമ്മ; വിഡിയോ വൈറൽ

ന്യൂഡൽഹി: നാല് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ. കുട്ടിയെ തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന അക്രമികളെ തള്ളിയിട്ട് കുട്ടിയെ പിടിച്ചെടുക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. 

കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുണിവ്യാപാരിയായ സഹോദരന്‍റെ പക്കൽ നിന്നും 35 ലക്ഷം രൂപ കുട്ടിയുടെ മോചനദ്രവ്യമായി ആവശ്യപ്പെടാനായിരുന്നു പദ്ധതി. അമ്മയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം പദ്ധതി പൊളിക്കാനും കുറ്റവാളികൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിഞ്ഞു.

ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. രണ്ടുപേർ ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ വീടിന് മുന്നിലെത്തി. കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മ അകത്തേക്ക് പോയപ്പോൾ കുട്ടിയെ തട്ടിയെടുത്ത പോകാനായിരുന്നു ശ്രമം. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ അക്രമികളെ തള്ളിയിട്ട് കുഞ്ഞിനെ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുകയും രക്ഷപ്പെട്ട ആക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തെങ്കിലും പിടിക്കാനായില്ല. ഒരാൾ കുറുകെ ബൈക്ക് വെച്ച് തടഞ്ഞതിനാൽ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവർ ഉപേക്ഷിച്ച ബാഗും ബൈക്കും ഉപയോഗിച്ചാണ് പൊലീസ് അക്രമികളെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവനാണ് പദ്ധതിയുടെ സൂത്രധാരൻ എന്നും ഒരു ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാറെന്നും ബൈക്കിന്‍റെ ഉടമസ്ഥൻ പൊലസിനെ അറിയിച്ചു.

Tags:    
News Summary - Delhi Woman Fights Off Kidnappers To Save 4-Year-Old Daughter- Idia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.