ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന് ഉപയോഗിച്ചത് അനധികൃതമായി കൈവശം വെച്ച ആയുധങ്ങളാണെന്ന് വിവരം. കലാപത്തിന് ഉപയോഗിച്ച നിരവധി തോക്കുകളും തിരകളും കണ്ടെടുത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് െചയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 80 പേർക്കാണ് വെടിയേറ്റതെന്നും പ്രദേശത്തുതന്നെ താമസിക്കുന്ന ക്രിമിനലുകളാണ് ആക്രമണം നടത്തിയതെന്നും പറയുന്നു. ഞായറാഴ്ച രാത്രി മുതലാണ് പൗരത്വ പ്രക്ഷോഭകർക്ക് നേരെ സംഘ്പരിവാർ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. നിരവധി വീടുകളും കടകളും പെട്രോൾ പമ്പുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.