ന്യൂഡൽഹി: രാജ്യ തലസ്ഥാനം തിങ്കളാഴ്ച രാവിലെ 6 മണി മുതൽ മാർച്ച് 31 വെര പൂർണമായി അടച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മെട്രോ സർവീസടക്കം ഈ കാലയളവിൽ പ്രവർത്തിക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു.
മാർച്ച് 31 വരെ ഡൽഹിയിൽ പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ ബസുകൾ, റിക്ഷകൾ തുടങ്ങിയ ഗതാഗത സംവിധാനങ്ങളൊന്നും പ്രവർത്തിക്കില്ല. അവശ്യ സർവീസുകൾക്കായി ഡലഹി ട്രാൻസ്പോർട്ട് കോർപറേഷെൻറ നാലിലൊന്ന് ബസുകൾ മാത്രം ഒാടും. അന്തർസംസ്ഥാന ബസുകൾ, െട്രയിനുകൾ തുടങ്ങിയവയൊന്നും ഡൽഹിയിൽ പ്രവേശിക്കില്ല.
വ്യാപാര സ്ഥാപനങ്ങൾ, ആഴ്ചച്ചന്തകൾ, ഫാക്ടറികൾ, കടകൾ തുടങ്ങിയവയൊന്നും പ്രവർത്തിക്കില്ല. സംസ്ഥാന അതിർത്തികൾ അടക്കും. അത്യാവശ്യ ചരക്കു നീക്കങ്ങൾ മാത്രമാണ് അനുവദിക്കുക.
നിർമാണ പ്രവർത്തനങ്ങൾ പൂണായും നിർത്തിവെക്കും. മതചടങ്ങുകൾ അനുവദിക്കില്ല. സ്വകാര്യ ഒാഫീസുകളോ സ്ഥാപനങ്ങളോ പ്രവർത്തിക്കില്ല.
ഫയർസ്റ്റേഷനുകൾ, പൊലീസ്- ജയിൽ-വൈദ്യുതി-വെള്ളം വകുപ്പുകൾ, റേഷൻ കടകൾ, മുൻസിപ്പൽ സേവനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കും. അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല. ടെലികോം, ഇൻറർനെറ്റ് സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല. ഫാർമസികളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും.
ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയിട്ടുണ്ട്. അതിൽ 21 പേരാണ് വിദേശ യാത്ര നടത്തിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.