Posted On
date_range Updated On
date_range ഇൻസ്റ്റ റീൽസിനുള്ള ശ്രമത്തിനിടെ കൗമാരക്കാരൻ മരിച്ചു
ന്യൂഡൽഹി: ഇൻസ്റ്റ്ഗ്രാമിൽ റീൽസ് ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരൻ മരിച്ചു. ഡൽഹിയിലെ നജഫ്ഘട്ട് സ്വദേശിയായ 13 കാരനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രക്ഷിതാക്കൾ ചന്തയിലേക്ക് പോയ സമയത്താണ് സംഭവം. മാതാവിന്റെ വസ്ത്രങ്ങൾ ധരിച്ച് മേക്കപ്പും ചെയ്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം റീൽസിനു വേണ്ടിയുള്ള ശ്രമത്തിനിടെയോ എന്തെങ്കിലും ഗെയിമുകളുടെ ഭാഗമായോ ആകാം കുട്ടി ഈ നടപടിക്ക് മുതിർന്നതെന്നാണ് പൊലീസ് കരുതുന്നത്. കുട്ടി നിരന്തരം ഫോൺ ഉപയോഗിച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ഫോൺ പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.