????????????? ???????? ????? (38)

സ്​കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസ്​: ഭർത്താവും കാമുകിയും അറസ്റ്റിൽ

ന്യൂഡൽഹി: സ്​കൂൾ അധ്യാപികയെ വെടിവെച്ച്​ കൊന്ന കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. സുനിത (38) ആണ്​ കൊല്ലപ്പെട ്ടത്​. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാന മേഖലയിലാണ്​ ദാരുണമായ സംഭവം​.

സുനിതയുടെ ഭർത്താവ്​ മൻജീത്​ (38), കാമുകി ​െഎഞ്ചൽ ഗുപ്​ത ഏലിയാസ്​ ശശിപ്രഭ(26), രാജീവ്​ (40) എന്നിവരാണ്​ പിടിയിലായത്​. ​െഎയ്​ഞ്ചലുമായുള്ള മൻജീതി​​​െൻറ ബന്ധം എതിർത്തിനെ തുടർന്നാണ്​​ കൊലപാതകമെന്ന്​​ ഡെപ്യൂട്ടി കമീഷ്​ണർ രജ്​നീഷ്​ ഗുപ്​ത​ വ്യക്​തമാക്കി​.

തിങ്കളാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. സ്​കൂളിലായിരുന്ന സുനിതയെ രാവിലെ അജ്ഞാതർ വന്ന്​ വെടിവെച്ച്​ കൊല്ലുകയായിരുന്നു. മൂന്ന്​ തവണ വെടിയേറ്റ അവർ ആശുപത്രിയിൽ വെച്ചാണ്​ മരണപ്പെട്ടത്​. സുനിതക്കും മൻജീത്തിനും​ 16 വയസുകാരിയായ ഒരു മകളും എട്ട്​ വയസ്സുകാരനായ മകനുമുണ്ട്​. സുനിതയെ വകവരുത്തിയവർക്കായി പൊലീസ്​ തിരച്ചിൽ നടത്തുന്നുണ്ട്​.

Tags:    
News Summary - Delhi Teacher Shot Dead Husband, Girlfriend Arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.