ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. സ്‌കൂളുകൾ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവർത്തനങ്ങൾക്കും പ്രഭാത അസംബ്ലികൾക്കും ഒരാഴ്ചത്തേക്ക് നിരോധനം ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കിയത്. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് നേരത്തെ അവധി നൽകിയത്. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ക്ലാസുകളിലേറെയും ഓൺലൈനിലേക്ക് മാറിയിരുന്നു. ഡൽഹി സർക്കാരും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും നടത്തിയ സംയുക്ത പഠനത്തിൽ, ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളിൽ നിന്നുള്ളവയാണെന്ന് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.