കപില്‍ മിശ്രയുടെ വിവാദ പ്രസംഗം. തൊട്ടടുത്തുള്ളയാളാണ് ഡി.സി.പിയായിരുന്ന വേദ് പ്രകാശ് സൂര്യ

ഡൽഹി വംശഹത്യ: കപിൽ മിശ്രയെ പൊലീസ് ജൂലൈയിൽ ചോദ്യം ചെയ്തു

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കു - കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കപിൽ മിശ്രയെ ഡൽഹി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നതായി റിപ്പോർട്ട്. ജൂലൈ 28നാണ് ബി.ജെ.പി നേതാവിനെ സ്പെഷൽ സെൽ ചോദ്യം ചെയ്തത്. മൗജ്പൂരിൽ വിദ്വേഷ പ്രസംഗം  നടത്തിയത് കപിൽ മിശ്ര പൊലീസ് ചോദ്യം ചെയ്യലിൽ നിഷേധിക്കുകയും ചെയ്തു.

കർകർഡൂമ കോടതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്ത കാര്യം പുറത്തറിഞ്ഞത്. ഫെബ്രുവരി 23ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിൻെറ വീഡിയോ സംബന്ധിച്ചും പൊലീസ് അന്വേഷിച്ചതായി കുറ്റപത്രത്തിലുണ്ട്.

പ്രസംഗമൊന്നും നടത്തിയിട്ടില്ലെന്നും മൂന്നു ദിവസത്തിനകം മൗജ്പൂരിലെ റോഡിലെ തടസ്സം നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നുമാണ് കപിൽ മിശ്ര പൊലീസിനോട് പറഞ്ഞത്. താൻ എത്തുന്നതിന് മുമ്പേ ചില മേഖലകളിൽ കലാപം ആരംഭിച്ചിരുന്നെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​​ലെ ജാ​ഫ​റാ​ബാ​ദി​ലും ചാ​ന്ദ്​​ബാ​ഗി​ലും സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന സ​മ​ര​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ​ത്​​ ക​പി​ൽ മി​ശ്ര​യായിരുന്നു. ജാ​ഫ​റാ​ബാ​ദി​ൽ സ്​​ത്രീ​ക​ൾ നടത്തിയിരുന്ന സ​മ​ര​ത്തി​ലേ​ക്ക്​ അ​ക്ര​മോ​ത്സു​ക​രാ​യ സം​ഘ​ത്തെ ന​യി​ച്ച്​ ക​പി​ൽ മ​ി​ശ്ര എ​ത്തി​യ​താ​ണ്​ സം​ഘ​ർ​ഷ​ത്തി​ന്​ തു​ട​ക്കം. ഇൗ ​സം​ഘ​ത്തി​​​​ൻെറ ക​ലാ​പ​ശ്ര​മ​ങ്ങ​ളു​ടെ പ​രി​ണി​ത​ഫ​ല​മായിരുന്നു​ പൊ​ലീ​സുകാരൻ അ​ട​ക്കം അഞ്ചുപേ​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ലും, ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​ക്കു​ന്ന​തി​ലേ​ക്കും എ​ത്തി​യ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടിരുന്നു.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പി​​​​ൻെറ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന ​വേ​ള​യാ​യ​തി​നാ​ൽ ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും മൂ​ന്നു​ ദി​വ​സ​ത്തി​നകം പൗ​ര​ത്വ വി​രു​ദ്ധ സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യാ​ണെ​ന്നുമാണ് ക​പി​ൽ മി​​​ശ്ര പറഞ്ഞത്. ഡി‌.​സി.​പിയെ സാ​ക്ഷി​നി​ർ​ത്തിയായിരുന്നു ക​പി​ൽ മി​ശ്ര​യു​ടെ ഭീ​ഷ​ണി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.