ന്യൂഡൽഹി: പകൽ മുഴുവൻ നീണ്ട നാടകീയതകൾക്കൊടുവിൽ ഡൽഹിയെ ഞെട്ടിച്ച പൊലീസ് സമരം രാത്രിയോടെ പിൻവലിച്ചു. അച് ചടക്കമാണ് വലുതെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ നീണ്ട അഭ്യർഥന മാനിച്ച് രാത്രി എട്ടു മണിയോടെയാണ് സമരം അവസാന ിപ്പിച്ചത്. തീസ് ഹസാരി കോടതി വളപ്പിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിന് പിന്നാലെ അഭിഭാഷക മർദനത്തിൽ പ്രതിഷേധിച ്ച് ഡൽഹി പൊലീസ് കൂട്ടത്തോടെ ഇന്നലെ തെരുവിലിറങ്ങുകയായിരുന്നു.
അഭിഭാഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ് യണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പൊലീസുകാർ പണിമുടക്കി സമരത്തിനിറങ്ങിയത് അത്യപൂർവ സ ംഭവവുമായി. പരിക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക, സമരം ചെയ്തവർക്കെതിരെ നടപടി എടുക്കരുത് തുടങ്ങിയ പൊലീസിെൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഡൽഹി പൊലീസിെൻറ നിയന്ത്രണമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക നിർദേശപ്രകാരം പകൽ പലവട്ടം നടന്ന ഒത്തുതീർപ്പു ചർച്ചകൾ വിജയിച്ചിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് പിന്തുണ ഒഴുകിയെത്തിയതും കേന്ദ്രത്തിന് ക്ഷീണമായി.
ഡൽഹിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഐ.ടി.ഒയിലാണ് ചൊവ്വാഴ്ച സമരം അരങ്ങേറിയത്. വനിത പൊലീസും കുടുംബാംഗങ്ങളും അടക്കം ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനത്തെ പ്രധാനപാത തടസ്സപ്പെട്ടു. സമരം അവസാനിപ്പിക്കാൻ ഡൽഹി പൊലീസ് തലവൻ അമുല്യ പട്നായിക് രാവിലെ നേരിട്ടെത്തി അഭ്യർഥിച്ചിരുന്നു. അച്ചടക്കമുള്ള സേനയായി പെരുമാറണമെന്നും സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടെങ്കിലും കേൾക്കാൻ പോലും സമരക്കാർ തയാറായില്ല. അതിനിടെ, സമവായ ശ്രമവുമായെത്തിയ ജോയൻറ് കമീഷണറെ കൂക്കിവിളിച്ച് തിരിച്ചയച്ചു. ഡൽഹി ഐ.എ.എസ് ഘടകം, കേരള, ബിഹാർ, തമിഴ്നാട്, ഹരിയാന പൊലീസ് അസോസിയേഷനുകൾ പിന്തുണ അറിയിച്ചതോടെ സമരത്തിന് ശക്തി പ്രാപിച്ചു. ഇതോടെ എന്തു വിട്ടുവീഴ്ച ചെയ്തും രാത്രിയോടെ സമരം അവസാനിപ്പിക്കാൻ കേന്ദ്രം ആഭ്യന്തര സെക്രട്ടറിയെ അടക്കം രംഗത്തിറക്കി.
ശനിയാഴ്ച തീസ്ഹസാരി കോടതിവളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 20 പൊലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനം കത്തിച്ചു. 20 വാഹനങ്ങൾ അഭിഭാഷകർ തല്ലിത്തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെ തിങ്കളാഴ്ച തെരുവിലിറങ്ങിയ അഭിഭാഷകർ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചതോടെയാണ് പൊലീസ് സമരത്തിലേക്ക് തിരിഞ്ഞത്.
അതേസമയം, അഭിഭാഷകര്‍ തൊഴിലിെൻറയും കോടതിയുടെയും അന്തസ്സ് കെടുത്തിയെന്ന വിമര്‍ശനവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. പൊലീസാണ് അക്രമിച്ചതെന്ന് കുറ്റപ്പെടുത്തി അഭിഭാഷകർ തിങ്കളാഴ്ച കോടതി ബഹിഷ്കരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.