ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ്​

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ്​ കുറ്റപ്പത്രം സമർപ്പിച്ചു. രാജ്യദ്രോഹ കുറ്റമാണ് ​ ഷർജീലിനെതിരെ ചുമത്തിയത്​. സമുദായങ്ങൾക്കിടയിൽ സ്​പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റവും ഷർജീലിനെതിരെയുണ്ട്​.

ഡൽഹിയിലെ സാകേത്​ ജില്ലാ കോടതിയിലാണ്​ കുറ്റപ്പത്രം സമർപ്പിച്ചത്​. ഡിസംബർ 15ന്​ ഷർജീൽ ജാമിഅ മിലിയ സർവകലാശാലയിൽ നടത്തിയ പ്രസംഗം സ്​പർധയുണ്ടാക്കുന്നതാണെന്നാണ്​ ഡൽഹി പൊലീസി​​െൻറ കണ്ടെത്തൽ.

ഡൽഹി കലാപ കേസിൽ പ്രത്യേക അന്വേഷണ സംഘം തലവൻ രാജേഷ്​ ദേവോ അറസ്​റ്റ്​ ചെയ്​ത ആളുകൾക്കെതിരെ നേരത്തെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജാമിഅ വിദ്യാർഥികൾ നടത്തിയ മാർച്ചിനൊടുവിൽ ഡൽഹിയിൽ കലാപമുണ്ടായെന്നാണ്​ പൊലീസ്​ വ്യക്​തമാക്കുന്നത്​. ഇൗ കേസിലെ അനുബന്ധ കുറ്റപത്രമാണ്​ ഇപ്പോൾ സമർപ്പിച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Delhi Police slaps sedition charge against Sharjeel Imam-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.