Representational Image
Posted On
date_range Updated On
date_range പത്ത് വയസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്ന് പിസ്റ്റൽ കണ്ടെത്തി
ന്യൂഡൽഹി: പത്ത് വയസുകാരൻ വിദ്യാർഥിയുടെ സ്കൂൾ ബാഗിൽ നിന്ന് പിസ്റ്റൽ കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നജാഫ്ഗഡ് ഏരിയായിലാണ് സംഭവം.
ആറാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നാണ് പിസ്റ്റൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ ബാഗിൽ പിസ്റ്റൽ കണ്ടെത്തിയ വിവരം സ്കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ പിതാവിന്‍റെ പേരിലാണ് പിസ്റ്റലിന്‍റെ ലൈസൻസ് ഉള്ളതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി.
പിസ്റ്റലിന്‍റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.