ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി വിവരം; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി വിവരം. പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോൺകോൾ ലഭിച്ചുവെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടുവെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്.

ഫയർഫോഴ്സിന്റെ അറിയിപ്പ് പ്രകാരം കൺട്രോൾ റൂമിലാണ്ഫോൺകോൾ ആദ്യമെത്തിയത്. ഫോൺകോൾ ലഭിച്ച വിവരം ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് സ്ഥിരീകരിച്ചു. പ്രദേശത്ത് പരിശോധന നടത്തുകയാണെന്നും ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡൽഹി ​പൊലീസും ഫയർഫോഴ്സും അറിയിച്ചു.

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപംവലിയ ശബ്ദം കേട്ടതായി ഇസ്രായേൽ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസി ജീവനക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടതായി ജീവനക്കാരും പ്രതികരിച്ചു. 

Tags:    
News Summary - Delhi Police receive call about blast near Israel Embassy, staff ‘unharmed’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.