'താരീഖ്​ പർ താരീഖ്​'- നീതി വൈകിയ ​കോടതിയിൽ​ സിനിമ ഡയലോഗ്​ പറഞ്ഞ്​ ഫർണിച്ചറും കമ്പ്യൂട്ടറുകളും അടിച്ചുപൊളിച്ച്​ യുവാവ്​

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സണ്ണി ഡിയോളിന്‍റെ പ്രശസ്​തമായ 'താരീഖ്​ പർ താരീഖ്​' എന്ന കോടതി സംഭാഷണം ആവേശപൂർവം ഉറക്കെപ്പറയാത്തവർ കുറവാകും. നീതി ലഭിക്കേണ്ട കോടതി തീയതികൾക്കു പിറകെ തീയതികൾ മാറ്റിക്കുറിച്ച്​ നിരന്തരം വൈകിപ്പിക്കുകയാണെന്നായിരുന്നു സിനിമയിൽ കേസ്​ വിചാരണക്കിടെ സണ്ണി ഡിയോളിന്‍റെ പ്രശസ്​തമായ പഞ്ച്​ ഡയലോഗ്​. എന്നാൽ, ​േകസുകളുടെ ബാഹുല്യം മൂലം നീതി വൈകുന്നത്​ തുടർക്കഥയായ രാജ്യത്ത്​ ശരിക്കും കുടുങ്ങിയ ഒരാൾ കോടതിയിൽ ജഡ്​ജിയെ മുഖാമുഖം നിർത്തി ഇതേ വാക്കുകൾ പറഞ്ഞാലോ?

ഡൽഹിയിലെ കാർകർദൂമ കോടതിയിലായിരുന്നു കഴിഞ്ഞ ദിവസം രസകരമായ സംഭവം. 2016 മുതൽ തുടങ്ങിയ കോടതി നടപടികൾ ഇനിയും പൂർത്തിയാകാതെ വന്ന​തിൽ അരിശംപൂണ്ട ​രാകേഷ്​ എന്ന പരാതിക്കാരൻ എഴുന്നേറ്റുനിന്ന്​ 'താരീഖ്​ പർ താരീഖ്​' എന്ന ഡയലോഗ്​​ ഉറക്കെ പറയുകയായിരുന്നു. അവിടെയും അരിശം തീരാതെ ജഡ്​ജിയുടെ ചേംബറിൽ കയറി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും ഇയാൾ അടിച്ചുപൊളിച്ചു. ഇയാളെ പിന്നീട്​ പിടികൂടിയ അധികൃതർ മജിസ്​ട്രേറ്റിനു മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ്​ കേസ്​ എടുത്തിട്ടുണ്ട്​.

ഡാമിനി എന്ന ബോളിവുഡ്​ ചിത്രത്തിലാണ്​ സണ്ണി ഡിയോളിന്‍റെ പ്രശസ്​തമായ സംഭാഷണമുള്ളത്​. ലഹരി ജീവിതത്തിന്‍റെ ഭാഗമായ അഭിഭാഷകൻ കേസ്​ വീണ്ടും പൊടി​തട്ടിയെടുത്ത്​ നീതിക്കായി പൊരുതുന്നതാണ്​ ഇതിവൃത്തം. 

Tags:    
News Summary - Delhi Man Shouts "Tarikh Par Tarikh" Dialogue, Breaks Courtroom Furniture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.