ന്യൂഡൽഹി: കല്യാണം ഉറപ്പിച്ച യുവതിയുമായി 46 കാരെൻറ അവിഹിത ബന്ധം ഒടുവിൽ അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. വടക്കൻ ഡൽഹിയിലാണ് ഈ മാസം 13ന് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ ഫൈസൽ(29), ഷഹീൻ നാസ്(45), ജുബർ(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നീരജ് ഗുപ്തയെ കാണാതായതോടെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
സംഭവത്തെ കുറിച്ച് ഡൽഹി പൊലീസ് പറയുന്നത് ഇങ്ങെന:
46 കാരനായ ഡൽഹി സ്വദേശി നീരജ് ഗുപ്ത അവിടെ തന്നെയുള്ള ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ യുവതിയുെട വിവാഹം ഉറപ്പിച്ചു. എന്നാൽ, നീരജ് ഗുപ്തയോടൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ ആഗ്രഹം. യുവതിയെ കാണാനായി നീരജ് ഇവർ താമസിക്കുന്ന വീട്ടിലേക്കെത്തി. വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കളും പ്രതിശ്രുത വരനും 'മോഡൽ ടൗണിലെ' താമസ സ്ഥലത്ത് എത്തി. അവിടെ നടന്ന വാഗ്വാദം തകർക്കത്തിൽ കലാശിക്കുകയായിരുന്നു.
ഇതോടെ പ്രതിശ്രുത വരൻ നീരജ് ഗുപ്തയെ തലക്കടിച്ചു വീഴ്ത്തി. ശേഷം കത്തിയെടുത്ത് കുത്തി. യുവതിയുടെ മാതാവും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊന്നതിനു ശേഷം മൃതദേഹം സ്യൂട്ട്കേഴ്സിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.