കെജ്രിവാളിനെതിരെ കപിൽ മിശ്ര പരാതി നൽകും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആന്‍റി കറപ്ഷൻ ബ്രാഞ്ചിന് പരാതി നൽകുമെന്ന് പുറത്താക്കപ്പെട്ട ജല വിഭവമന്ത്രി കപിൽ മിശ്ര. കെജ്രിവാൾ പണം വാങ്ങിയതിന്‍റെ തെളിവും ആന്‍റി കറപ്ഷൻ വിഭാഗത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ​ജ്​​രി​വാ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യ പ​ണം വാ​ങ്ങു​ന്ന​തി​ന്​ താ​ൻ സാ​ക്ഷി​യാ​ണ്. ക​സേ​ര​യ​ല്ല ജീ​വ​ൻ പോ​യാ​ലും മി​ണ്ടാ​തി​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല.  ല​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​റെ നേ​രി​ൽ ​ക​ണ്ട്​ വി​വ​ര​ങ്ങ​ളെ​ല്ലാം കൈ​മാ​റി​യെ​ന്നും മി​ശ്ര കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസമാണ് കപിൽ മിശ്ര കെജ്രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിനെ നേരിൽ കണ്ട് ഇതേ ആരോപണമുന്നയിച്ച മിശ്ര വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം ആവർത്തിച്ചത്. 

ആ​രോ​പ​ണ​ത്തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കെ​ജ്​​രി​വാ​ൾ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്നിരുന്നു. 

Tags:    
News Summary - Delhi L-G forwards sacked minister Kapil Mishra’s complaint against CM Kejriwal to ACB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.