ന്യൂഡൽഹി: ഡൽഹി കിരാരിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കുട്ടികളടക്കം ഒമ്പതു മരണം. 10 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നിലഗുരുതരം. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർധരാത്രി 12.30തോടെ മൂന്നുനില കെട്ടിടത്തിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിൽ ഇല്ലാത്തത് തീ പടരാൻ ഇടയാക്കി.
ഈ മാസം ആദ്യം ആനങ് മണ്ഡിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.