ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി

ന്യൂഡൽഹി: 2020ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി പൊലീസിന്റെ നിലപാട് തേടി.

ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി ഉത്തരവിനെതിരെയാണ് ഷർജീൽ ഇമാം ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിന് നോട്ടീസയച്ചത്.

കേസിൽ പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി തെറ്റായാണ് ജാമ്യം നിഷേധിച്ചതെന്ന് ഷർജീൽ ഇമാമിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Delhi High Court seeks police’s stand on Sharjeel Imam’s bail plea in sedition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.