കോവിഡ് വ്യാപനം: 2177 വിചാരണ തടവുകാരുടെ ഇടക്കാല ജാമ്യം നീട്ടി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ 2177 വിചാരണ തടവുകാരുടെ ഇടക്കാല ജാമ്യം നീട്ടി ഡല്‍ഹി ഹൈക്കോടതി. 45 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം നീട്ടിനൽകിയത്.

തടവുകാരുടെ പരോള്‍, ഇടക്കാല ജാമ്യം തുടങ്ങിയവ പരിഗണിക്കാനായി രൂപീകരിച്ച ഹൈ പവര്‍ കമ്മറ്റിയുടെ ശിപാര്‍ശയെ പ്രകാരമാണ്​ ഹൈകോടതിയുടെ നടപടി. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് സല്‍വാന്ത് സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിചാരണ തടവുകാരുടെ ഇടക്കാല ജാമ്യം നീട്ടി ഉത്തരവിട്ടത്.

ഇടക്കാല ജാമ്യം നീട്ടിനൽകിയ വിവരം 2177 വിചാരണ തടവുകാരേയും ടെലിഫോൺ മുഖേനയോ മറ്റ് മാർഗങ്ങളിലൂടേയോ അറിയിച്ചിട്ടുണ്ടെന്ന് ജയിൽ ഡയറക്ടർ ജനറൽ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. 

വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ രോഗവ്യാപനമുണ്ടായ സാഹചര്യത്തിലും ജയിലിനുള്ളിൽ പര്യാപ്തമായ ഐസൊലേഷൻ സംവിധാനം  ഏർപ്പെടുത്താൻ സാധിക്കാത്തതിനാലുമാണ് ഇടക്കാലജാമ്യം നീട്ടാനുള്ള ശുപാർശ ഹൈ പവർ കമ്മിറ്റി മുന്നോട്ടുവെച്ചത്.

Tags:    
News Summary - Delhi High Court Extends Interim Bail Of 2,177 Undertrials Amid Pandemic - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.