Posted On
date_range Updated On
date_range ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കോവിഡ്
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കോവിഡ് 19 സ്ഥിരീകരിച്ചു. പനി കൂടുതലായതിനെ തുടർന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം.
എ.എ.പി എം.എൽ.എ ആതിഷിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്കും രോഗബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ചയാണ് സത്യേന്ദ്ര ജെയിനിനെ ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്െപഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ സത്യന്ദ്രേ ജെയിനും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.